Sunday, August 1, 2021

மரணத்தை கொள்ளையடித்தவன் : REJISHANKAR BODHI

 னிமேல் அவன்

ஒரு அவதுதாரைப்போல்
மூங்கில் குச்சியுடன்
முன்பே நடப்பார்.
ஆமாம்,தற்கொலை,
கோழைகள் மறைந்திருக்கும் இடம்
என்று சொன்ன முட்டாள் யார்?
மரணம் சில முடிவுக்கான
துவாக்கமென்று!
அவருக்கு தெரியாது,
நரபோஜிகளான நாய்க்கள்
அலறி நடக்கும் இந்த தெருக்களில்
இனியவனின் நிழல் இல்லாத
நடமாடல் இருக்கும்.
பயமில்லாத உலகிற்கு ஒரு கதவு
இந்த தெருக்கள் திறக்கும்.
நீங்கள் இதை கேட்கிறீர்களா?
முழு நிலவு இந்த மலயக்கு பின்னிலிருந்து
நிழல் வீசும் நள்ளிரவில்
அடிவாரத்தில்
முன்னொரு காலத்தில்
காய்ந்த மஹாநதியின் கரையில்
அதே உலர்ந்த மரத்தில் சாய்ந்து
இறந்தவர்கள் உயிரின் கீதங்கள்
பாடுகிறார்.
கடந்த ஆண்டின் எரிச்சல்
வலி எதுவும் இப்போது தெரியவில்லை!
இனி,
நீங்கள் இதை
நினைவில் கொள்ள வேண்டும்:
உங்கள் எல்லா தொடக்கங்களிலும்
ஒரு மூங்கில் சத்தமாக உனது முன்பு
அவர் இருப்பார்.
இறுதியாக;
உண்மை அழிந்து போகும்போது
நீங்கள் அவரை அணிந்து எரியும்.
அவன்
மரணத்தை கொள்ளையடித்தவன்
உறைந்த
பயணத்தின் ஆரம்பம் !!



 

HE CAPFIT BOBMARLEY : Bonmarly പരിഭാഷ :Rejishankar

 



നുഷ്യൻ മനുഷ്യനോട് ഏറെ അനീതിയോടിരിക്കുന്നു.

കുഞ്ഞുങ്ങളേ...
ആരെ വിശ്വസിക്കണമെന്നറിയില്ല.
നിൻറെ വലിയ ശത്രു
നിൻറെ നല്ല ചങ്ങാതി ആയേക്കാം!
നിൻറ നല്ല ചങ്ങാതി വലിയ ശത്രുവും!!

ചിലർ നിനക്കൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തേക്കാം,
പിന്നെ; പിന്നിൽ നിന്നും
നിന്നേക്കുറിച്ച് കുശുകുശുത്തേക്കാം.
നിൻറെ രഹസ്യം, സുഹൃത്ത് മാത്രമറിയുന്നു.
അവനത് വെളിപ്പെടുത്താനാകും.
തൊപ്പി;
പാകമുള്ളവർ ധരിക്കട്ടെ.!

ചിലർ നിന്നെ വെറുക്കുന്നു,
ചിലർ സ്നേഹം നടിക്കുന്നു.
പിന്നിൽനിന്ന്
നിന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു.  എന്നാൽ;
യഹോവയനുഗ്രഹിച്ചവരോ ശപിക്കയില്ല.
നിൻറെ രാത്രി
പകലിലേക്ക് തിരിയുമ്പോൾ
ഏറെപ്പർ അകലേക്ക് ഓടിപ്പോയിരിക്കും
കുപ്പായം; പാകമുള്ളവനണിയട്ടെ.
തൊപ്പിയോ; അത് ചേരുന്നവൻ ധരിക്കട്ടെ!!




Could you be loved : BOBMARLY പരിഭാഷ :രജിശങ്കർ

 

Could you be love : BOBMARLY നിങ്ങളെ വിഡ്ഢികളാക്കാനും പഠിപ്പിക്കാനും അവരെ അനുവദിക്കരുത്

 


നിനക്ക്  സ്നേഹിക്കാനും 

സ്നേഹമായിരിക്കാനും കഴിയുമോ?


നിങ്ങളെ വിഡ്ഢികളാക്കാനും 

പഠിപ്പിക്കാനും  അവരെ അനുവദിക്കരുത്   

ഓ, ഇല്ല!

നമുക്ക് സ്വന്തമായൊരു മനസ്സുണ്ട് .

അതിനാൽ നിങ്ങൾ; ചിന്ത  ശരിയല്ലെങ്കിൽ 

നരകത്തിലേക്ക് പോകുക!


സ്നേഹം ഒരിക്കലും നമ്മെ തനിച്ചാക്കില്ല

ഓ, ഇരുട്ടിലേക്ക് വെളിച്ചം  വരാതിരിക്കില്ല 

 നിനക്ക്  സ്നേഹിക്കാനും 

സ്നേഹമായിരിക്കാനും കഴിയുമോ?


കല്ലുകൾ നിറഞ്ഞ ജീവിത  വഴിയിൽ 

ഇടറിവീണേക്കാം 

അതിനാൽ ഒരാളെ വിരൽ ചൂണ്ടുമ്പോൾ ,

ഓർക്കുക,മറ്റൊരാൾ നിന്നെ വിധിക്കുന്നുണ്ടാകും 

നിന്റെ സഹോദരനെ സ്നേഹിക്കുക ..

 നിനക്ക്  സ്നേഹിക്കാനും 

സ്നേഹമായിരിക്കാനും കഴിയുമോ?

 

നിന്നെ  മാറ്റാനും മറ്റൊന്നാക്കി തീർക്കാനും  

അവരെ അനുവദിക്കരുത്,  

ഓ, ഇല്ല!

നമുക്കോര് ജീവിതം ലഭിച്ചിട്ടുണ്ട് 

മികച്ചതൊന്നു മാത്രമേ 

അതിജീവിക്കുകയുള്ളന്ന് 

അവർ പറയുന്നു:  

അതിനാൽ,അതിജീവിക്കുക,ഉണർന്നിരിക്കുക.

നിനക്ക്  സ്നേഹിക്കാനും 

സ്നേഹമായിരിക്കാനും കഴിയുമോ?


നിന്റെ കിണർ വറ്റുവോളം 

നിനക്ക് വെള്ളം കിട്ടാതിരിക്കില്ല.

നീ എങ്ങനെ അവനോടിടപെട്ടാലും ശരി 

അവനൊരിക്കലും സന്തുഷ്ടനായിരിക്കില്ല 


എന്തെങ്കിലും പറയുക;

നിനക്ക് സ്നേഹമായിരിക്കനാവുമോ ?


പരിഭാഷ :രജിശങ്കർ 

Could you be loved 

മരിച്ചവർക്കിടയിലെ ജീവന്റെ തുടിപ്പുകൾ : Rejishankar bodhi

 


      

തേ,

മരിച്ചവർക്കിടയിലാണ്

ഞങ്ങൾ ജീവിച്ചിരിക്കുന്നത്.

മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരെ
അടക്കുകയും ദഹിപ്പിക്കുകയും ചെയുന്ന കാലത്ത്!
ഇട്ടു മൂടുമ്പോഴും,
കോൺക്രീററ് പലകകൊണ്ടു മറയ്ക്കുമ്പോഴും
പ്രസന്നമായ വിശാല നഭസിലേക്കു
കൈ നീട്ടുന്നവരാണ് ഞങ്ങൾ.
പാറയുടെ ഇടുക്കിലും,
പർവ്വതങ്ങളുടെ കടും തൂക്കിലും
മുളച്ചു വളർന്നു പടരുന്നതും
ആകാശത്തെക്കു എഴുന്നേൽക്കുന്നതും
എങ്ങനെയാണെന്ന്
പലപ്പോഴും നിങ്ങൾ അതിശയിക്കുന്നത് കണ്ടിട്ടുണ്ട്.
ജീവന്റെ കുരുന്നുകളെ പെരുവിരൽ കൊണ്ട്‌
അരച്ചുകളയുമ്പോൾ
ആകാശവിതാനങ്ങളുടെ തുളകളിലൂടെ
നിങ്ങളെ പൊള്ളിക്കുന്ന പരിഹാസം വേറെയെന്താണ്.
നിങ്ങൾ,
ജീവന്റെ മുളകൾക്കിടയിൽ
മരിച്ചുപോയവരാണ്.
ജീവരാശിയെ
പൊള്ളിച്ചുകൊണ്ടൊഴുകുന്ന ലാവ.
അവിടെയും
ജീവന്റെ മുനയോടിയാതെ കാക്കുന്ന
ആദിമസ്പന്ദനമാണ് ഞങ്ങൾ.
അതേ,
ഞങ്ങൾ മരിച്ചവർക്കിടയിലെ
ജീവന്റെ തുടിപ്പുകൾ തന്നെയാണ്.










Saturday, April 25, 2020

വ്യാകരണം തെറ്റിയ പ്രണയം.

.

ആലീസ്,
നിന്റെ പ്രണയം ഞാൻ
ഉതിർത്തു കളഞ്ഞപ്പോൾ
നൊന്തു പോയെങ്കിലും 
ഇപ്പോൾ നീ ഊറിച്ചിരിക്കുന്നുണ്ടാകും.

പള്ളിക്ക് പിന്നിലെ 
കളപ്പുരയുടെ ഭിത്തിയിൽ ചാരിനിന്ന്, 
കലങ്ങിയ കണ്ണുകളോടെ 
എന്നെ നോക്കിയ  നിന്റെ കണ്ണുകൾ കണ്ട,
കുശിനിക്കാരന്റെ കത്തുന്ന കണ്ണുകൾ 
ഓങ്ങുവടിയായി ഒത്തിരി നാൾ
 എന്റെ പുറകിലുണ്ടായിരുന്നു.

നിന്നെക്കാൾ നിറമുണ്ടായിരുന്നിട്ടും
ഞാൻ എന്തിന് പതറിപ്പോയെന്നു
 നിന്റെകുഞ്ഞ് മനസ്സിന് എപ്പോഴെങ്കിലും
 മനസ്സിലാകുമെന്ന് ഞാൻ ആശ്വസിച്ചു.

പ്രണയത്തിന്റെ 
വ്യാകരണം പിശകിയാൽ
ജീവിതത്തിന്റെ ഭാഷ 
കലങ്ങിപ്പോകുമെന്നു 
എന്നെ പഠിപ്പിച്ച മരണങ്ങൾ 
ജനാലായില്ലാത്ത എന്റെ വീടിനുചുറ്റും
കരഞ്ഞും വിളിച്ച രാത്രികളിൽ
ഡിസംബറിലെ പച്ചവെളുപ്പിന്
പുതപ്പൂരിയെറിഞ്ഞപോലെ
നിന്നെ ഞാൻ പറിച്ചെടുത്ത്
എതിർ ദിശയിൽ നിർത്തി.

നിന്നോടൊപ്പം
കുരിശിന്റെ ഭാരവും ഞാൻ
ഇറക്കിവെച്ചു നടന്നുവെന്ന്
നീ അറിഞ്ഞു കാണുമോ?

ആലീസ്,
പ്രണയം പരിശുദ്ധാത്മാവിനെക്കാൾ 
വിശുദ്ധിയുള്ളതാകുന്നു.
പാറയുടെ ഇടുക്കിലും
പർവ്വതങ്ങളുടെ കടുംതൂക്കിലും;
ഒരിക്കലും കെട്ടിത്തീരാത്ത കൂട്ടിലേക്കത്
 ചുള്ളിയുമായി പറക്കുകയാണ്..

വ്യാകരണം മുഴുവനും തെറ്റി,
ശരിയാക്കി....ശരിയാക്കി...
..ഞാനും...

Sunday, February 9, 2020

കരിങ്കോളി:ഒരു മായാസർപ്പമല്ല! :രജിശങ്കർ.

മോശപ്പാപ്പനെന്ന് നാട്ടിൽ വിളിപ്പേരുള്ള
 ചരദൻ ചാക്കോച്ചിയെന്ന
എന്റെ വല്യപ്പച്ചൻ.
ഏലയാസറെന്ന
വെടിക്കാരൻ ഐമുവിൻറെ നിഴലായിരുന്നു.
വന നിഗൂഢതയുടെ നിശബ്ദതയുടെ
അടിവാരങ്ങളിൽ രണ്ടു ശ്വാസങ്ങളായവർ ഇരുളിലങ്ങിങ്ങറിഞ്ഞു.

ചാകാത്ത, വാഴാത്ത ജീവിതങ്ങളെ ഇരുട്ടിന്റെ മറവിൽ വാരിക്കുട്ടി
ആരെയും പിരിച്ചുകാണാത്ത വന്യതയുടെ മടിയിലേക്ക് മലകയറി പോയപ്പോഴാണ്
ചരദൻ ചാക്കോച്ചി "മോശയ'യായത്.
സമയത്തിൻറെ അടരുകളോരോന്ന്
വിണ്ടർന്നപ്പോൾ മോശപ്പാപ്പനായി. ;ചരദൻ ചാക്കോച്ചി  യെന്ന പേര്;
അതിപുരാതന കാലത്തെന്നോ ഏതോ കൽമടക്കുള്ളിലെ കോറിവരക്കലായി.

മുള്ളരിങ്ങാട്ട്,
കുടിയും വെടിവെപ്പുമായി നടന്ന്
നാട്ടുകാരുടെ ഉറക്കം കെട്ടപ്പോൾ
മന്നാങ്കണ്ടത്തിൽ വന്ന്
തിരിഞ്ഞ് നോക്കിയ
വെടിക്കാരൻ ഏലയാസർ;
എരുമേലിക്കാരൻ മരക്കച്ചവടക്കാരൻ പൂക്കോയയുടെ വെടിക്കും തടിക്കും ഉന്നമായി നടന്നു.(അങ്ങനെയാണ് ഏലയാസർ ഐമുവാകുന്നത്. )
നിഴലായി വല്യപ്പച്ചനും.
അന്നൊക്കെ വല്യപ്പച്ചന് ചെവിയും മൂക്കും മാത്രമേ ഉണ്ടായിരുന്നുള്ളു.
വേരുകളില്ലാത്തവർ
ആകാശത്തേക്ക് വളർന്നു തുടങ്ങിയ കാലത്ത്,
പൂക്കോയ മലയിറങ്ങിപ്പോയി. അതിന് മുമ്പേ;പാതിവനം കുന്നിറങ്ങിയിരുന്നു.

ഐമു പിന്നെ;
കാടാറുമാസംനാടാറുമാസം അവതാരലക്ഷ്യം തുടർന്നു. മോശപ്പാപ്പനും.
ഓരോരോ കിടിലൻ കഥകളുമായി
അവർ നാടിറങ്ങി തിരിച്ചുപോകും.
കണക്കില്ലാത്ത കാലങ്ങളായി
കാട് കാത്ത്സൂക്ഷിച്ച രഹസ്യങ്ങൾ
ചായക്കടയിലും ചാരായക്കടയിലും പതഞ്ഞ് പൊങ്ങി.
നിഗൂഢതയിലേക്ക് പേടിയില്ലാതിറങ്ങിപ്പോകുന്ന
ഐമുവിനെ പേടികലർന്ന
ആരാധനയിൽ പൊതിഞ്ഞ് വച്ചവർക്കിടയിലൂടെ അയാൾ നാട്ടിലില്ലാത്തപ്പോഴുംചുറ്റിത്തിരിഞ്ഞു.

അക്കാലം,
നാട്ടിലെ മച്ചികളെല്ലാം പെറ്റു.
പുരുഷനെയറിയാത്ത കന്യകമാരും.

അന്ന്
കാടിറങ്ങി വന്നത് നടുക്കുന്ന
കഥയുമായാണ്.
ശരീരമാസകലം പരിക്കുമായിവന്ന<br>
ഐമു സകല
രേയും നടുക്കി.
മുന്നിൽ വീണ വെടിയിറച്ചിയാരും കണ്ടില്ല. ചുരുളഴിഞ്ഞ  ഐമുവിൻറെ മൗനം അവർക്കിടയിൽ പത്തിവിരിച്ചു നിന്നു.
കരിങ്കോളി!!
കഥകളിൽ കേട്ട വലിയ പാമ്പ്.
തലയിൽ കോഴിപ്പൂവുള്ള
കറുത്ത ഭീകരൻ.
ഞൊടിയിൽ എവിടെയും പറന്നെത്തുന്നവൻ.
ഇണയെ വെടിവെച്ചിട്ട
ഐമുവിൻറെ പിന്നാലെ പാഞ്ഞ കരിങ്കോളിയെ
അകക്കണ്ണിൽക്കണ്ടവർ വീട്ടിലേക്ക്പാഞ്ഞു.

അക്കാലം
വല്യപ്പച്ചൻ  വീട്ടിൽ നിന്നും
പുറത്തിറങ്ങിയതേയില്ല.
മിണ്ടാട്ടത്തിൻറെ റേഷനും തീർന്ന്,
കണ്ണും തുറിച്ചങ്ങനെയിരുന്നു. ഓരോ പത്ത് നിമിഷവും പാവാടക്കാരിയിയായ മേരിയാൻറിയെ വന്ന് നോക്കും. തോണ്ടയിൽനിന്നും
മൂക്കിലേക്കെത്തുന്ന മൂളലുകൾ കറുകറെ പുറത്ത് വരും.

 വല്യപ്പച്ചൻ
ആരെയോ കാത്തിരിക്കുമ്പോലെ
ഉറങ്ങാതിരുന്നു.
ഓരോ ഇലയനക്കങ്ങളിലേക്കും കണ്ണുകൾ കൂട്ടിപ്പിരിച്ച് നീട്ടി.
തുണിയുരിഞ്ഞ് വച്ച്,
യാമങ്ങൾ കടവിറങ്ങുമ്പോൾ
കണ്ണൂകുടഞ്ഞ വല്യമ്മച്ചി
" ഒടേതമ്പുരാൻറ അനിച്ച "യെന്ന് കരഞ്ഞു.

വല്യമ്മച്ചീടെ കൂടെ വന്ന
പ്രാർത്ഥനാവരമുള്ള ഉപദേശിമാർ
ലെഗ്യോനെക്കണ്ട് ഭയന്നോടിപ്പോയി.
 വല്യമ്മച്ചി പെരക്ക് ചുറ്റും പ്രാകിക്കരഞ്ഞ് നടന്നു.

ഉറക്കം നഷ്ടപ്പെട്ട രാപ്പകലുകളിലൂടെ<br>
കരിങ്കോളി പ്രതികാര ദാഹവുമായി അദൃശ്യമായി
പുളച്ച് നടന്നു.

കുഞ്ഞിട്ടിപ്പറയനെന്ന്
പൊലയാടിമക്കളുടെ പൊടിപ്പുകൾ പോലും വിളിച്ചുവന്ന ഇട്ടിച്ചാൻ വല്യപ്പച്ചൻറെ കൂട്ടുകാരനായിരുന്നു.
മൂത്തമകൾക്ക്
അവിഹിത ഗർഭം മരണവാറണ്ടായത് മുതൽ
ഇട്ടിഛ്ചാനൊരു ഇരുമ്പുതൂണായി.
ഉറങ്ങാതെ വീടിന്  രാപ്പകൽ കാവലിരുന്നെങ്കിലും
ഇതിനോടകം അനേകം പെണ്ണുങ്ങളേപ്പോലെ ഇളയമകൾ
മേലുപോയോ കീപോയോന്നറിയാതെ
നാടന്തിച്ചു നിന്നു.
കരിങ്കോളി ഒരു യാഥാർഥ്യമായന്ന് ഐമുവിൻറ പരിക്കോടെ നാട്ടുകാർക്ക് ബോദ്ധ്യമായി.
പക്ഷേ;
ഗർഭങ്ങൾ പിന്നെയും ചോദ്യചാചിഹ്നമായി.

കരിങ്കോളി;
ഭയത്തിൻറ കരിമേഘമായ് നിൽക്കുമ്പോഴാണ് കൊച്ചുവർക്കി
കാലുകുത്തുന്നത്.
കുഞ്ഞിട്ടിച്ചാൻറേയും വല്യപ്പച്ചൻറേയും നാട്ടുകാരനും പേരുകേട്ട നായാട്ട്കാരനും.
സായ്പിൻറെ പട്ടാളംവിട്ട്  കാട്കയറിയവൻ. ആനാം വെള്ളം
വീണു ഉയിർത്തവരിൽ ഒരു വൻ.

കരിങ്കോളിയും തിരോധാനവും
ദിവ്യ ഗർഭങ്ങളും കൊച്ചുവർക്കിയെ തീണ്ടിയില്ല.
പെണ്ണി നെ കാണാതായതിന് ഏഴാംപക്കം പതാലിലേക്കൊരു വാക്കത്തിയുമായി ഇറപ്പോയ
ഇട്ടിച്ചാൻ പിന്നെ തിരികെ വന്നില്ല.

 കവലയിലേക്ക് ചോരയിൽ കുളിച്ച്   ഓടിക്കതച്ചെത്തീയ ഐമു
വീണ്ടുമൊരിടിത്തീയായ്.
" ഇട്ടിയെ കൊണ്ടോയി,
ഒന്നും ചെയ്യാമ്പറ്റീല്ല. "
സീതികാക്ക നീട്ടിയ നാരങ്ങാവെള്ളം കുടിച്ച് ഐമു നടന്നു പോയി.

എഴുന്നേറ്റുവന്ന
കൊച്ചുവർക്കി ഐമുപോയ ദിക്കിലേക്ക് നോക്കി നിന്നു.
പിന്നെ  തിരിഞ്ഞ് പുരുഷാരത്തെയും.
അയാളുടെ കണ്ണിൽ നിന്നും
വെയിൽ പെയ്യുന്നത്
മീങ്കാരി മറിയ മാത്രം കണ്ടു !

അന്തം വിട്ട വേനലിൽ
അന്ന് രാത്രി
ഇടവപ്പാതിപോലെ മഴപെയ്തു.
ഇണപിരിയുന്ന കരിനാഗങ്ങളേപ്പോലെ മഴനാരുകൾ ഇടിമിന്നലിൽ
തെളിഞ്ഞ് മറഞ്ഞു കൊണ്ടിരുന്നു.
വല്യമ്മച്ചി പേടിച്ച് വിറച്ച്
 വേദപുസ്തകം നെഞ്ചിലമർത്തി.
മക്കളോടോട്ടിക്കിടന്നു.

എന്നാലോ;
അന്നത്തെ രാത്രി വല്യപ്പച്ചൻ
ശാന്തമായറങ്ങുകയാണ്. വല്യമ്മച്ചിയത് കൂർക്കം വലിയി ൽനിന്നും
തിരിച്ചറിഞ്ഞു.

അടുത്തെവിടെനിന്നോ.
പാതിരാക്കോഴി ചതഞ്ഞ് കൂവി.
പതുക്കെ; ആ ദേശത്ത് പരിചിതമല്ലാത്ത ഏതോ പൂവിൻറെ സുഗന്ധം വന്നു നിറഞ്ഞു. മഴയുടെ കട്ടി കുറഞ്ഞു
ഇറവാലത്തെ കലങ്ങളിൽ വീണ
മഴത്തുള്ളി ചിണുങ്ങലിനും മീതെ
പരിചയമുള്ള പലയൊച്ചകൾ വന്നേങ്ങലടിച്ചു.

 പെട്ടെന്ന്;
"ചാക്കോച്ചീ "യെന്നൊരു വിളി
ഇടിയൊച്ചക്കൊപ്പം മുഴങ്ങി.
കേൾക്കാനിരുന്നപോലെ
ചാടിയേറ്റ വല്യപ്പച്ചൻ.
അവർക്കരുകിൽ  വന്നിരൂന്നു.  നെഞ്ചിൽ ചേർത്ത് വച്ച വലംകൈ വല്യമ്മച്ചിയുടെ നെഞ്ചിൽ വച്ചു. പിന്നെ
കാന്തവലയത്തിൽ കുടുങ്ങിയപോലെ പുറത്തേക്ക് നടന്നു.

 പിടഞ്ഞെണീറ്റ
വല്യമ്മച്ചീടെ കാൽ
വാതിൽ കടന്നില്ല.
 വിളിക്കാൻ ഒച്ച പൊങ്ങീല്ല.
പെട്ടെന്ന് വെട്ടിയ മിന്നലിൽ കണ്ടു;
മുറ്റത്തിനപ്പുറത്ത് വഴിയിൽ
കരിവീട്ടിപോലെ കൊച്ചുവർക്കി.!
അയാൾക്കപ്പോൾ കൊന്നത്തെങ്ങിൻറെ വലുപ്പമുണ്ടായിരുന്നു.



പിന്നെ;
ആരും കണ്ടില്ല
കണ്ടില്ലഐമുവിനേയും.

നാപ്പത്തൊന്നാം നാൾ സന്ധ്യക്ക്;  വല്യമ്മച്ചീടെ മുന്നിലൊരാൾ
 മണ്ണെണ്ണ മേടിച്ച്
തിരിച്ച് വരുമ്പോൾ
സ്വരാജിൽനിന്നിറങ്ങി വന്നു.
  വല്യമ്മച്ചീടെ കയ്യിൽ കൊടുത്ത
വിലാസത്തിൽ വല്യപ്പച്ചൻ.
പിടഞ്ഞ്പോയ വല്യമ്മച്ചിയോടയാൾ പറഞ്ഞു
" കത്ത്കിട്ടാൻ വൈകി;
പിറവത്ത്ന്നാ... കൊച്ചു വർക്കി.."
""""""""" """"""    """::"""""""""""""
എൻറെ
എൻറെ മൂത്തമകൾ വയസ്സറിയിച്ചയന്ന്
വർഷങ്ങളായി പുറത്തക്ക് വരാറില്ലാത്ത വല്യമ്മച്ചി
 തിണ്ണയിലീരുന്ന എന്റെടുത്ത് വന്ന്
വന്ന്ചെവിയിൽ പറഞ്ഞു :
" കരിങ്കോളി ഒരു മായാവി സർപ്പമല്ല!! '
അപ്പോൾ;
ഇരുട്ടിൽ കൊച്ചുവർക്കിയിലേക്കിറങ്ങിപ്പോകുന്നവല്യപ്പച്ചനെ ഞാൻ  കണ്ടു.

കരിമ്പിൻനീര് മധുരിക്കുന്നത്:രജിശങ്കർ.



കരിമ്പിൻ നീര്
ഇത്രമേൽ മധുരിക്കുന്നത്
ചതഞ്ഞരഞ്ഞ ജീവൻ
മരിക്കാത്തത് കൊണ്ടാണ്.

അരഞ്ഞരഞ് മധുരം ചിന്തുന്നവർ
ബാക്കി വെക്കുന്നത്
കൈച്ചിട്ടും തുപ്പാനാവാത്ത ജീവിതം മാത്രം.

ഒരിക്കലും  പെയ്യാത്ത മഴ  ഓങ്ങിയിരിക്കുന്ന
ആകാശത്തിൻ കീഴിലിരുന്ന്
നീ പകരുന്നതെന്ത്?
ഓരോ ഇലകൾ കൊഴിയുമ്പോഴും;
മരങ്ങൾ പോലും ദീർഘനിശ്വാസമുതിർക്കുന്നത്
നീയറിയുന്നു.
നിൻറെ മൗനം;
പഠിക്കാത്തവൻറെ
എഴുത്ത് പോലെ
അഴിയാക്കുരുക്കായ്
വായനക്കപ്പുറത്ത് പതുങ്ങിക്കിടക്കുന്നു.
മധുരിക്കുന്ന കാറിനു മരണത്തിൻറെ ഗന്ധമാണന്ന് ശവംതീനിയുറുമ്പുകൾക്കറിയാം.
മതിലിനപ്പുറം അവർ  ഊഴംകാത്ത് കിടക്കുകയാണ്.

കാളിയും ഭ്രാന്തനും മന്ത്മാറ്റിക്കളിക്കുന്ന ചുടുകാട്ടിൽ
മധുരം;  അരുവിയായ്
പെരുമ്പുഴയായ്,
കടലായ് ഒഴുകുകയാണന്ന്
വായില്ലാത്തവൻ കുന്നിൻ മുകളിലിരുന്ന് മുക്രയിട്ടു.
അത്കേട്ട് അവനെ നോക്കച്ചിരിച്ച വരരുചി പുതിയൊരു പറയക്കുടിയിലേക്ക് ചൂട്ട് വീശി.

വായുള്ളവൻ
നിലത്ത് ഇല്ലാത്തതെന്തോ തിരയുകയാണ്